02:57pm 10 November 2026
NEWS
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ലഹരിവിരുദ്ധ റാലി
15/07/2025  10:44 AM IST
ചെറുകര സണ്ണിലൂക്കോസ്
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ലഹരിവിരുദ്ധ റാലി

 

ലഹരിമാഫിയയ്ക്കെതിരെ പൊതുജനപ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന  Walk against Drugs ജനസാന്നിധ്യം കൊണ്ട് ആവേശകരമായി.

രാവിലെ ആറുമണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുൻസിപ്പൽ ടൗൺ സ്ക്വയർ വരെ നടന്ന റാലിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. രാഷ്ട്രീയ പ്രമുഖർ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ വീട്ടമ്മമാർ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവർ ആറുമണിക്കു തന്നെ എത്തിച്ചേരുകയും മുൻസിപ്പൽ ടൗൺ സ്ക്വയറിൽ പ്രതിജ്ഞ ചൊല്ലി പിരിയുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img